Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം.

തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം.


കോട്ടയം: കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ തിരുവാർപ്പിലുള്ള സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം. കാസ, പീലാസ, നിലവിളക്ക് തുടങ്ങിയവ മോഷണം പോയി. പ്രഭാതമണി അടിക്കാൻ ട്രസ്റ്റി ഇന്നു രാവിലെ ആനിന് ചാപ്പലിൽ എത്തിയപ്പോഴാണു മോഷണം നടന്നതായി അറിഞ്ഞത്. അൾത്താരയിലെ വസ്തുക്കൾ നശിപ്പിക്കുകയും 
ജനാലകൾക്കും കതകിനും കേടുപാടുകൾ വരുത്തുതുകയും ചെയ്തിട്ടുണ്ട്.
       അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായി ഇടവക വികാരി ഫാ. തോമസ് ചേക്കോന്തയിൽ, കൈക്കാരന്മാരായ ജിജോ ചന്ദ്രവിരുത്തിൽ, സാലിച്ചൻ തുമ്പേക്കളം, കൊച്ചുമോൻ പന്തിരുപറച്ചിറ എന്നിവർ അറിയിച്ചു. കുമരകം സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നു പൊലീസ് സംഭവസ്ഥലത്ത് എത്തുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉച്ചയോടെ ഫോറൻസിക് വിഭാഗം വിദഗ്ധരും സ്ഥലത്ത് എത്തുമെന്ന് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement