Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സർക്കാർ ഒത്താശയോടെ കൈയേറ്റം; യൂത്ത് കോൺഗ്രസ്സ് മാർച്ച്.

സർക്കാർ ഒത്താശയോടെ കൈയേറ്റം; യൂത്ത് കോൺഗ്രസ്സ് മാർച്ച്.

പീരുമേട്: ഇടുക്കി ജില്ലയിൽ പീരുമേട് പരുന്തുംപാറയിലെ കൈയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പീരുമേട് താലൂക്ക് വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സർക്കാർ ഭൂമി കൈയ്യേറിയിട്ടും പീരുമേട് എംഎൽഎ വാഴൂർ സോമൻ കൈയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുകയാണ്. ഭൂമി കൈയ്യേറി വർഷങ്ങൾ കഴിഞ്ഞിട്ടും നിയമസംവിധാനങ്ങൾ നോക്കുകുത്തിയായെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധിച്ചെത്തിയ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ടോണി തോമസ്, മനോജ് രാജൻ, ഷാൻ അരുവിപ്ലാക്കൽ, എബിൻ കുഴിവേലി, വിഘ്നേഷ്, അഖിൽ, അനീഷ് സി.കെ. എന്നിവരെ പോലീസ് വലിച്ചിഴച്ചതായി പരാതി ഉണ്ട്. യൂത്ത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എട്ടോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement