Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുനക്കര പകൽപ്പൂരം ഇന്ന്; നഗരത്തിൽ ഗതാഗത ക്രമീകരണം.

തിരുനക്കര പകൽപ്പൂരം ഇന്ന്; നഗരത്തിൽ ഗതാഗത ക്രമീകരണം.

കോട്ടയം: തിരുനക്കര തിരുവുത്സവവുമായി ബന്ധപ്പെട്ടുള്ള പകൽപ്പൂരം ഇന്ന് നടക്കും. രാവിലെ മുതൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങൾ തിരുനക്കര ക്ഷേത്രത്തിൽ എത്തിച്ചേരും.
       ഇന്ന് (21.03.2025) നടക്കുന്ന തിരുനക്കര പകല്‍പ്പൂരവുമായി ബന്ധപ്പെട്ട് ഉച്ചക്ക് 02.00 മണി മുതല്‍ കോട്ടയം നഗരത്തിലും പരിസരത്തും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1. എംസി റോഡു വഴി നാട്ടകം ഭാഗത്തു നിന്നും വരുന്ന ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍ നിന്നും തിരിഞ്ഞ് പോവുക.

2. എംസി റോഡു വഴി നാട്ടകം ഭാഗത്തു നിന്നും വരുന്ന കഞ്ഞിക്കുഴി, മണര്‍കാട് ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടു പോവുക.  വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി കഞ്ഞിക്കുഴി ഭാഗത്തേക്ക് പോവുക.

3. നാഗമ്പടം ഭാഗത്തു നിന്നും വരുന്ന എംസി റോഡു വഴി പോകേണ്ട വാഹനങ്ങള്‍, സിയേഴ്സ് ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് ജംഗ്ഷന്‍ വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി കോടിമത ഭാഗത്തേക്ക് പോവുക.

4. കുമരകം ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനില്‍ നിന്നും സിയേഴ്സ് ജംഗ്ഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോവുക.

5. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കു പോവുക.

6. കെകെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേയ്ക്കും പോകേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement