Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യാന്തര ചലചിത്ര മേളയ്‌ക്ക്‌ ഇന്ന്‌ തുടക്കം.

രാജ്യാന്തര ചലചിത്ര മേളയ്‌ക്ക്‌ ഇന്ന്‌ തുടക്കം.

കോട്ടയം: അക്ഷരനഗരയിലെ രാജ്യാന്തര ചലചിത്രമേളയ്ക്ക്‌ ഇന്ന് അനശ്വര തിയറ്ററിൽ തിരിതെളിയും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത്‌. 18 വരെ നടക്കുന്ന മേളയിൽ 29-ാമത്‌ ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ മേള ഉദ്‌ഘാടനം ചെയ്യും. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ഉദ്‌ഘാടന ദിവസം മേളയിൽ പ്രദർശിപ്പിക്കുന്ന "കിസ് വാഗൺ' സിനിമയുടെ സംവിധായകൻ മിഥുൻ മുരളി, ഛായഗ്രാഹകൻ മധു നീലകണ്ഠൻ, നടി മീനാക്ഷി എന്നിവർ മുഖ്യാഥികളായി പങ്കെടുക്കും. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷയാകും.
       ഓസ്‌കാറിൽ അഞ്ച്‌ അവാർഡുകൾ നേടി തിളങ്ങിയ 'അനോറ' ആണ്‌ ഉദ്‌ഘാടനചിത്രം. വിവിധ അവാർഡുകൾ കരസ്ഥമാക്കിയ 'ഫെമിനിച്ചി ഫാത്തിമ' ആണ്‌ സമാപന ചിത്രം. കൂടാതെ 15ന്‌ ജി. അരവിന്ദൻ സ്‌മൃതിയുടെ ഭാഗമായി 4.45ന്‌ നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഡോ. സി.എസ്‌ വെങ്കിടേശ്വരൻ സംബന്ധിക്കും. തുടർന്ന്‌ വൈകിട്ട്‌ ആറിന്‌ അരവിന്ദന്റെ ചിത്രമായ വാസ്‌തുഹാര പ്രദർശിപ്പിക്കും. 16ന്‌ എംടി അനുസ്‌മരണത്തിന്റെ ഭാഗമായി 4.45ന്‌ നടക്കുന്ന ഓപ്പൺ ഫോറത്തിൽ കവിയൂർ ശിവപ്രസാദ്‌ എംടിയെ അനുസ്‌മരിക്കും. വൈകിട്ട്‌ ആറിന്‌ എംടിയുടെ ചിത്രമായ ഓളവും തീരവും പ്രദർശിപ്പിക്കും. 18ന്‌ ചലചിത്രമേള സമാപിയ്‌ക്കും.  

ഇന്നത്തെ സിനിമകൾ
മാർച്ച്‌ 14 : രാവിലെ 9.30 – അന്ന ആന്റ്‌ ഡാന്റെ (ലാറ്റിനമേരിക്കൻ), 12.00 - പൂജസർ, 2.30 - സംഘർഷ ഘടന (മലയാളം). ഉദ്ഘാടന സമ്മേളനം - 5.00. ഉദ്ഘാടന ചിത്രം 6.00 - 'അനോറ', 8.30 - കിസ് വാഗൺ (മലയാളം).

Post a Comment

0 Comments

Ad Code

Responsive Advertisement