Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലഹരി ലഹരി സർവ്വത്ര ലഹരി: ലഹരിയ്ക്കടിപ്പെട്ട ഇതര സംസ്ഥാനക്കാർ ഏറ്റുമുട്ടി.

ലഹരി ലഹരി സർവ്വത്ര ലഹരി: ലഹരിയ്ക്കടിപ്പെട്ട ഇതര സംസ്ഥാനക്കാർ ഏറ്റുമുട്ടി.


പാലാ: മയക്കുമരുന്നു പിടിക്കുന്നതും അതിൻ്റെ ലഹരിയിൽ നടക്കുന്ന അക്രമങ്ങളും കേരളത്തിൽ വാർത്തയല്ലാതായിരിക്കെ, പാലാ പഴയ ബസ് സ്റ്റാൻഡില്‍ ലഹരിയ്ക്കടിപ്പെട്ട ഇതര സംസ്ഥാനക്കാർ ഏറ്റുമുട്ടി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. മദ്യലഹരിയിൽ ബഹളമുണ്ടാക്കുയും തുടർന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
       തുടർച്ചയായി പാലാ ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും ഇത്തരത്തില്‍ ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവായിരിക്കുകയാണ്. ഞായറാഴ്ചകളില്‍ ഇവരെ ഭയന്ന് ബസ് സ്റ്റാൻഡില്‍ നില്‍ക്കാൻ പോലും ആളുകള്‍ക്ക് ഭയമായി മാറിയിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഇതര സ്ഥാനക്കാർക്കിടയില്‍ വർദ്ധിക്കുന്നുണ്ടെന്നു സമീപകാല പോലീസ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പുകളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് വില്പന ഉള്‍പ്പെടെ സജീവമായി നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
      അടുത്തിടെയായി സംസ്ഥാനത്ത് ഉടനീളം കഞ്ചാവ്, എംഡിഎഎ, തുടങ്ങിയ മയക്കുമരുന്നുകളുടെ വിപണനവും ഉപയോഗവും വളരെയധികം വർദ്ധിച്ചു വരുകയാണ്. രഹസ്യവിവരത്തെ തുടർന്ന് മാത്രമാണ് ഇവയിൽ പലതും പിടികൂടുന്നതെന്നത് വിവിധ സംഘങ്ങൾ തമ്മിലുള്ള പകയുടെ കാരണമായി കരുതാം. സംസ്ഥാനത്ത് ദിനംപ്രതി എത്തുന്ന അതിഥി തൊഴിലാളി എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കഞ്ചാവ് ഉൾപ്പടെയുള്ളവയുടെ പ്രധാന വാഹകർ. എന്നാൽ, സർക്കാർ ഇവരെക്കുറിച്ച് യാതൊരു രേഖകളും ഇല്ലെന്നത് വസ്തുതയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement