Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു.

ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു.


മലപ്പുറം: കോഡൂരില്‍ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്.
      വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ജീവനക്കാർ ആണ് മർദ്ദിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഓട്ടോറിക്ഷ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അബ്ദുള്‍ ലത്തീഫിനെ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച്‌ ആശുപത്രിയിലേക്ക് പോയ ഇദ്ദേഹം ആശുപത്രിയിലെത്തിയതും കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement