Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സര്‍ക്കാരിന് തിരിച്ചടി; ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് ചട്ടം മറികടന്ന് നിയമനം നല്‍കാനുളള തീരുമാനത്തിന് സ്‌റ്റേ.

സര്‍ക്കാരിന് തിരിച്ചടി; ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് ചട്ടം മറികടന്ന് നിയമനം നല്‍കാനുളള തീരുമാനത്തിന് സ്‌റ്റേ.

തിരു.: ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് ചട്ടം മറികടന്ന് നിയമനം നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തിന് സ്‌റ്റേ. ഷിനു ചൊവ്വ, ചിത്തരേഷ് നടേശന്‍ എന്നിവരുടെ നിയമന നീക്കത്തിനാണ് സ്‌റ്റേ. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ആംഡ് പൊലീസ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ പി.ജെ. നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ട്രിബ്യൂണല്‍ ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.
       ഷിനു ചൊവ്വക്കും ചിത്തരേഷ് നടേശനും ജോലി നല്‍കാന്‍ തീരുമാനിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്കായി കഴിഞ്ഞ ദിവസം നടത്തിയ കായിക ക്ഷമതാ പരീക്ഷയില്‍ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. മറ്റൊരു താരമായ ചിത്തരേഷ് നടേശന്‍ പരീക്ഷയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനുവിനു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഈ മാനദണ്ഡങ്ങൾ മറികടന്നായിരുന്നു നിയമനനീക്കം.

Post a Comment

0 Comments

Ad Code

Responsive Advertisement