Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി.

കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. 


വയനാട്: ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യാർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ  മിഠായി വാങ്ങിയതെന്ന് പൊലീസ് പറയുന്നു.
       കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി, വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മിഠായി കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് നല്‍കിയതെന്ന് ഇവർ മൊഴി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാർത്ഥികളില്‍ ഒരാളാണ് ഓണ്‍ലൈനിലൂടെ വാങ്ങി മുപ്പത് രൂപ നിരക്കില്‍ കഞ്ചാവ് മിഠായി വില്‍പ്പന നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. വിദ്യാർത്ഥികള്‍ക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement