Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കളമശ്ശേരി പോളി ടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കളമശ്ശേരി പോളി ടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു.


കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളി ടെക്‌നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.
      കേരളത്തിലെ ഒരു കോളജ് ഹോസ്റ്റലില്‍ നിന്ന് ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്. ഇന്നലെ രാത്രിയാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ടു. റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം പറഞ്ഞു.
         തൂക്കി വില്‍പ്പനക്കുള്ള ത്രാസ് അടക്കം എല്ലാ സജ്ജീകരണങ്ങളും ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement