Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയെ റെയിൽ പാളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയെ റെയിൽ പാളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.


തിരു.: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
        ഒരു വര്‍ഷം മുമ്പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍ പാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
           ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement