Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരേ നമ്പറില്‍ നിന്ന് ഇരുവരുടെയും ഫോണില്‍ കോള്‍ വന്നു; വിദ്യാര്‍ത്ഥിനികളെ കാണാതായതില്‍ വഴിത്തിരിവ്.

ഒരേ നമ്പറില്‍ നിന്ന് ഇരുവരുടെയും ഫോണില്‍ കോള്‍ വന്നു; വിദ്യാര്‍ത്ഥിനികളെ കാണാതായതില്‍ വഴിത്തിരിവ്.


മലപ്പുറം: താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് ബുധനാഴ്ച ഉച്ച മുതല്‍ കാണാതായത്.
        സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കിയതായി താനൂർ സിഐ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ കോള്‍ റെക്കാഡുകള്‍ വിശദമായി പരിശോധിക്കുകയാണ്. ഒരേ നമ്പറില്‍ നിന്ന് രണ്ടു പേരുടെയും ഫോണിലേയ്ക്ക് കോള്‍ വന്നതായി കണ്ടെത്തിയെന്നും സിഐ വ്യക്തമാക്കി. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവില്‍ കോഴിക്കോടാണ്. ഇവരുടെ ഫോണിലേയ്ക്ക് കോള്‍ വന്നത് എടവണ്ണ സ്വദേശിയുടെ പേരില്‍ രജിസ്റ്റർ ചെയ്ത സിം കാർഡില്‍ നിന്നാണെന്ന് കണ്ടെത്തി. ഈ നമ്പറിന്റെ ലൊക്കേഷൻ നിലവില്‍ മഹാരാഷ്ട്രയാണെന്നും താനൂർ സിഐ ടോണി ജെ മറ്റം പറഞ്ഞു.
        ഇന്നലെ പന്ത്രണ്ട് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. പരീക്ഷയ്‌ക്ക് എത്താതായതോടെ അദ്ധ്യാപിക വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടർന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇവർ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചിരുന്നു. ഈ ഭാഗത്ത് തെരച്ചില്‍ നടത്തി. ഇന്നലെ താനൂർ റെയില്‍വേ സ്റ്റേഷനിലും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലുമടക്കം കുട്ടികളുടെ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്. കോഴിക്കോട് വച്ചാണ് ഫോണുകള്‍ സ്വിച്ച്‌ ഓഫായത്. ഇരുവരും കോഴിക്കോട് തന്നെ ഉണ്ടാകും എന്ന നിഗമനത്തിലാണ് അന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement