Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോഡ്ജുകളില്‍ മിന്നല്‍ പരിശോധന; ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍.

ലോഡ്ജുകളില്‍ മിന്നല്‍ പരിശോധന; ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍.


കണ്ണൂർ: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു. 
       പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ. ആദിത്ത് (30), പി.എ. ഹരികൃഷ്ണന്‍ (25) എന്നിവരെയാണ് ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 
          തളിപ്പറമ്പ്, പാളയാട്, റോഡിലെ വിഎ റസിഡന്‍സിയില്‍ എസ്ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടര്‍ അജാസ് ഖാന്‍ (25) പിടിയിലായത്. ഇയാളും മുറിയിലിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നു. വിദേശത്തേയ്ക്കു പോകുന്നതിനു മുമ്പുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നതെന്നു പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement