Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
തിരു.: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരമാണ് 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലെ ഓറഞ്ച് അലർട്ടിന് പുറമേ ആലപ്പുഴ ജില്ലയിൽ ഈ മണിക്കൂറുകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (17/04/2025, 18/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

.

Post a Comment

0 Comments

Ad Code

Responsive Advertisement