Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്‌ആർടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ 38 അംഗ സംഘം ബസ് കേടായി വനമേഖലയില്‍ കുടുങ്ങി.

കെഎസ്‌ആർടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ 38 അംഗ സംഘം ബസ് കേടായി വനമേഖലയില്‍ കുടുങ്ങി.
പത്തനംതിട്ട: കെഎസ്‌ആർടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ 38 അംഗ സംഘം ബസ് കേടായി വനമേഖലയില്‍ കുടുങ്ങി. ഇന്ന് പുലർച്ചെ ചടയമംഗലത്ത് നിന്നും വിനോദയാത്രാ സംഘവുമായി ഗവിയിലേക്ക് പുറപ്പെട്ട കെഎസ്‌ആർടിസി ബസാണ് പതിനൊന്നര മണിയോടെ മൂഴിയാറിലെ വനമേഖലയില്‍ തകരാറിലായത്. പ്രായമായവരും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് കുടുങ്ങിയത്. കനത്ത മൂടല്‍മഞ്ഞും മഴയും ആശങ്ക വർദ്ധിപ്പിച്ചു. യാത്രക്കാരെ തിരികെ എത്തിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
        എന്നാൽ, പതിനൊന്നര മണിയ്ക്ക് ബസ് കേടായ വിവരം അറിയിച്ചെങ്കിലും മൂന്നര മണിയോടു കൂടി മാത്രമാണ് പകരം ബസ് എത്തി ചേർന്നത്. എന്നാൽ, ഈ ബസും ക്ലച്ച് തകരാറിലായതിനാൽ, യാത്ര തുടരാനായില്ല. പത്തനംതിട്ട ഡിപ്പോയില്‍ പലതവണ വിളിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. അതുവഴി വന്ന കെഎസ്ഇബി ജീവനക്കാർ മൂഴിയാറോ മറ്റോ പോയി കുറച്ച് വെള്ളവും ബിസ്ക്കറ്റും കൊണ്ടുവന്നു നൽകുകയായിരുന്നു. യാത്രാ സംഘത്തിന് ഗവിയിലായിരുന്നു ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നത്. 
         മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കുമളിയില്‍ നിന്ന് വന്ന ട്രിപ്പ് ബസ്സില്‍ യാത്രക്കാരെ മൂഴിയാറില്‍ എത്തിച്ചത്. തുടർന്ന് യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കി. ഇവരെ തിരികെ ചടയമംഗലത്ത് എത്തിക്കാനാണ് ആലോചന. യാത്ര പകുതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കും. സിഎംഡിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement