Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

3750 പായ്ക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിൽ.

3750 പായ്ക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിൽ.
കോട്ടയം: നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടു പേർ കോട്ടയം നർക്കോട്ടിക്സ് സെല്ലിൻ്റെ പിടിയിലായി. ഇവർ താമസിച്ചിരുന്ന കുമാരനല്ലൂർ മില്ലേനിയം ലക്ഷംവീട് കോളനിയിലെ വാടകവീട്ടിൽ നിന്നാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്.
       നിരോധിത പുകയില ഉൽപന്നമായ ഹാൻസ് വൻതോതിൽ കടത്തിക്കൊണ്ടു വന്ന് ആവശ്യക്കാർക്ക് രഹസ്യമായി വില്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേരാണ് പിടിയിലായത്.
         കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയായ ഡാൻസാഫും കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് സംഘാംഗങ്ങൾക്കൊപ്പം എസ്ഐ അനുരാജ്, ഷൈജു രാഘവൻ, എഎസ്ഐ സന്തോഷ് ഗിരിപ്രസാദ്, സിബിച്ചൻ, ലിജു തുടങ്ങിയവരും റെയ്ഡിന് നേതൃത്വം നൽകി.
       അസ്സാമിലെ സോനിത്പൂർ ജില്ല സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വിലവരും പിടിച്ചെടുത്ത ഉത്പ്പന്നങ്ങൾക്ക്. ആസ്സാമിൽ നിന്ന് അടക്കം ഹാൻസ് കൊണ്ടുവന്ന് ചില്ലറ വിൽപ്പനക്കാർക്ക് നൽകി വരുകയായിരുന്നു ഇവർ.
      

Post a Comment

0 Comments

Ad Code

Responsive Advertisement