Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.


ഇടുക്കി: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പാമ്പനാർ മാറാട്ടുകുളം ധൻസിലാസ് (68) ആണ് മരിച്ചത്.
         കൊട്ടാരക്കര - ദിണ്ടിക്കൽ ദേശീയപാതയിൽ പാമ്പനാർ കത്തോലിക്കാ പള്ളിക്ക് സമീപം ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട്, ധൻസിലാസിനെ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ടിരുന്ന പിക്ക്അപ് ലോറിയിൽ ഇടിക്കുകയുമായിരുന്നു. ബസ് വരുന്നതു കണ്ട് ഓടി മാറാൻ ശ്രമിച്ച ധൻസിലാസിനെയാണ് ഇടിച്ചത്. ശേഷം ബസ് മുൻപോട്ട് നീങ്ങി നിർത്തി ഇട്ടിരുന്ന പിക്കപ്പ് ലോറിയിൽ ഇടിച്ചാണ് നിന്നത്. തലയക്ക് സാരമായ പരിക്കേറ്റ
ധൻസിലാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
      കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. കുഴൽക്കിണർ നിർമ്മിക്കുന്ന ഉപകരണങ്ങൾ കയറ്റിയ പിക്കപ്പ് ലോറിയിൽ ബസ് ഇടിച്ചു നിന്നതിനാൽ, വൻ അപകടം ഒഴിവായി. റോഡിന്റെ വശത്ത് അഗാധമായ കുഴിയും വാഹനം ഇടിച്ച ഭാഗത്ത് കെഎസ്ഇബിയുടെ 11 കെവി ട്രാൻസ്ഫോർമറും ഉണ്ടായിരുന്നെങ്കിലും, ഇതിൽ തട്ടാതെ ബസ് നിന്നതിനാലാണ് വൻ അപകടം ഒഴിവായത്.

Post a Comment

0 Comments

Ad Code

Responsive Advertisement