Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐ.സി.എസ്‌.ഇ., ഐഎസ്.സി. ഫലം പ്രഖ്യാപിച്ചു; 99.09 ശതമാനം വിജയം.

ഐ.സി.എസ്‌.ഇ., ഐഎസ്.സി. ഫലം പ്രഖ്യാപിച്ചു; 99.09 ശതമാനം വിജയം.
ഐ.സി.എസ്‌.ഇ. (10-ാം ക്ലാസ്), ഐ.എസ്.സി. (12-ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org. എന്ന വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.
       12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 99,551 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 98,578 വിദ്യാര്‍ത്ഥികളും വിജയിച്ചതായി കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു. 99.02 ശതമാനമാണ് വിജയശതമാനം. പത്താം ക്ലാസില്‍ 99.09 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചതായും അധികൃതര്‍ അറിയിച്ചു.
        12-ാം ക്ലാസ് പരീക്ഷയില്‍ 98.84 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടേത്. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെയും 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ അഞ്ചു വരെയുമാണ് നടന്നത്. ഡിജിലോക്കര്‍ പോര്‍ട്ടല്‍ വഴിയും ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement