Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംകോടം സ്വദേശി അലൻ ജോസഫ് (23) ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലന്റെ അമ്മ വിജിയ്ക്കും പരിക്കേറ്റു. 
        ഇന്നലെ രാത്രി 8 മണിയോടെ പലചരക്ക് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു ആനയുടെ ആക്രമണം. കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് ആഴത്തിലുള്ള കത്തേറ്റത്. സംഭവസ്ഥലത്തു വെച്ച് തന്നെ അലൻ മരിച്ചിരുന്നു. മാതാവ് വിജിക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
        ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്നാണ് വിവരം. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അലൻ മരിച്ചിരുന്നു. സ്ഥിരം കാട്ടാനകൾ ഇറങ്ങാറുള്ള മേഖലയാണിത്. ഇന്ന് പ്രദേശത്ത് ഉച്ചവരെ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement