Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; പരാതിയുമായി കുടുംബം.

വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; പരാതിയുമായി കുടുംബം.
മലപ്പുറം: വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണവുമായി പോലീസ്. യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു. പരാതിയുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇന്ന് രാവിലെ മരിച്ച അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവവേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മലപ്പുറം ചട്ടിപ്പറമ്പില്‍ അസ്മയാണ് വീട്ടിലെ പ്രസവത്തില്‍ മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement