Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് ഇന്ന് തുടക്കമാകും

കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് ഇന്ന് തുടക്കമാകും.
കോട്ടയം: മൂലേടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് ഇന്ന് തുടക്കമാകും. 28ന് സമാപനദിനം വരെ രാവിലെ 10.30ന് ദർശന പ്രാധാന്യമുള്ള അലങ്കാരപൂജ ഉണ്ടാകും.
         ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊടിയും കൊടിക്കയറും സമർപ്പണം, 
വൈകുന്നേരം നാലിന് തോറ്റം പാട്ട്, അഞ്ചു മുതൽ കാപ്പുകെട്ട്. 5.50നും 6.40നും മധ്യേ ക്ഷേത്രം തന്ത്രി ഡോ. നിത്യാനന്ദ അഡിഗയുടെയും മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്, രാത്രി ഏഴിന് കലവറ നിറയ്ക്കൽ, 7.15ന് സാംസ്കാരികസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 7.30ന് തിരുവാതിര, എട്ടിന് വിൽപ്പാട്ട്, ഒൻപതിന് കുടംപൂജ.
         22ന് രാവിലെ ഏഴു മുതൽ മുട്ടിറക്കൽ, എട്ടു മുതൽ നാരായണീയം, രാത്രി ഏഴു മുതൽ ഭരതനാട്യം രംഗപ്രവേശം, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 28ന് രാവിലെ ഏഴിന് നവകലശം, രാത്രി ഏഴിന് നൃത്തം, എട്ടിന് വിവിധ കലാപരിപാടികൾ. 24ന് രാവിലെ 6.30ന് ത്രയകുംഭം അഭിഷേകം, എട്ടിന് ഭക്തിഗാനമേള, 12.30ന് പത്താമുദയസദ്യ, മൂന്നിന് കുംഭകുടം നിറ, 3.30ന് കുംഭകുട ഘോഷയാത്ര. 25ന് രാവിലെ ഏഴു മുതൽ മുട്ടിറക്കൽ, എട്ടിന് സംഗീത ലയതരംഗം, വൈകിട്ട് ആറിന് കൈകൊട്ടിക്കളി, 6.30ന് ഡാൻസ്, ഏഴിന് കലാസന്ധ്യ. 26ന് രാവിലെ 8.30ന് ശ്രീഭൂതബലി, വൈകിട്ട് ആറിന് തിരുവാതിര, കൈകൊട്ടിക്കളി. 27ന് രാവിലെ 8.30ന് ശ്രീഭൂതബലി, എട്ടിന് സംഗീതസദസ്സ്, വൈകുന്നേരം 5.30ന് കാഴ്ചശീവേലി, സേവ, രാത്രി ഏഴിന് ദേശതാലപ്പൊലി, എട്ടിന് നൃത്തം, 11ന് പള്ളിവേട്ട. 28ന് രാവിലെ എട്ടിന് ഭക്തിഗാനമേള, ഒൻപതിന് നവകലശം, 10ന് പാരായണം, 12ന് ആറാട്ടുസദ്യ, മൂന്നിന് ആറാട്ട് പുറപ്പാട്, വൈകിട്ട് ആറിന് ആറാട്ട്, ഭജന, രാത്രി ഏഴിന് ആറാട്ട് ഘോഷയാത്ര, സർഗ്ഗസംഗീതം, എട്ടിന് നൃത്തം എന്നിവയുണ്ടാകുമെന്ന് പ്രസിഡൻ്റ് പി.കെ. സാബു, സെക്രട്ടറി പി.കെ. സുഗുണൻ, ടി.യു. ജയപ്രകാശ് തുടങ്ങിയവർ എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement