പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രോത്സവം: വെള്ളിയാഴ്ച കൊടിയേറും.
പരിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഗ്രൂപ്പ് പരിപ്പ് സബ് ഗ്രൂപ്പ് മേജർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഏപ്രിൽ 25 വെള്ളിയാഴ്ച കൊടിയേറും. ഏപ്രിൽ 28, 29, 30, മെയ് 1 തീയതികളിൽ ഉത്സവബലിയും ഏപ്രിൽ 30 ബുധനാഴ്ച അഞ്ചാം പുറപ്പാടും മെയ് 1 വ്യാഴാഴ്ച പള്ളിവേട്ടയും മെയ് 2 വെള്ളിയാഴ്ച ആറാട്ടും നടക്കും.
ഒന്നാം ഉത്സവദിവസമായ ഏപ്രിൽ 25 രാവിലെ നാലിന് പള്ളിയുണർത്തൽ, അഞ്ചിന് നിർമ്മാല്യദർശനം. തുടർന്ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, അഷ്ടാഭിഷേകം, ക്ഷീരധാര, വിശേഷാൽ പൂജകൾ. ഏഴിന് ഏകാദശ മഹാരുദ്രാഭിഷേകം. വൈകുന്നേരം 5.30ന് കുമാരനല്ലൂർ കണ്ണൻ്റെ നേതൃത്വത്തിൽ 25ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന ചെണ്ടമേളം. 6.30ന് പ്രദോഷപൂജ, ദീപാരാധന, ദീപക്കാഴ്ച. തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പിള്ളിമന നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തി പ്രശാന്ത് വയലാറിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടക്കും. തുടർന്ന് ആകാശ വർണ്ണ വിസ്മയം. തിരുവരങ്ങിൽ കൊടിയേറ്റിന് ശേഷം കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും. തുടർന്ന് ശ്രീമതി മാതംഗി സത്യമൂർത്തിയും ശിഷ്യരും അവതരിപ്പിക്കുന്ന സംഗീത പരിപാടി - ശിവാനന്ദലഹരി. 9.30ന് സെമി ക്ലാസിക്കൽ ഡാൻസ്.
രണ്ടാം ഉത്സവദിവസമായ ഏപ്രിൽ 26 ശനിയാഴ്ച ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും. തിരുവരങ്ങിൽ വൈകുന്നേരം 5.30ന് തിരുവാതിര, 6.45ന് കൈകൊട്ടികളി, 7.45ന് നൃത്തനൃത്യങ്ങൾ, 8.30ന് നൃത്തപരിപാടി - ആനന്ദനടനം. അവതരണം- നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസ്, തിരുനക്കര.
മൂന്നാം ഉത്സവം ദിവസമായ ഏപ്രിൽ 27 ഞായറാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം, രാവിലെ 8.00ന് ശ്രീബലി. നാദസ്വരം - മഹേഷ് ചെങ്ങളം & ടീം. തവിൽ - യുവകലാപ്രതിഭ ക്ഷേത്രകലാപീഠം കുടമാളൂർ അർജ്ജുൻ, പരിപ്പ് വിജിത്കുമാർ, ഒളശ്ശ ശ്രീജിത് ഭാനു. വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. രാത്രി 8.00ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങിൽ വൈകുന്നേരം 4.30ന് പഞ്ചസ്വരൂപ ഭജൻസ് നട്ടാശ്ശേരി അവതരിപ്പിക്കുന്ന ഭജൻസ്. 6.45ന് തിരുവാതിര, 7.45ന് നൃത്തനൃത്യങ്ങൾ, 8.00ന് സ്നേഹഭവൻ സ്പെഷൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താവിഷ്ക്കാരം. 8.30ന് സംഗീതകച്ചേരി, മൃദംഗം അരങ്ങേറ്റം, വോക്കൽ - ചെങ്കോട്ട ഹരിഹര സുബ്രമണ്യ അയ്യർ.
നാലാം ഉത്സവദിവസമായ ഏപ്രിൽ 28 തിങ്കളാഴ്ച രാവിലെ 8.00ന് ശ്രീബലി. സ്പെഷൽ നാദസ്വരം - ശ്രീമതി കലാ ബിജുരാജ്, പത്മദളം മാവേലിക്കര പ്രദീപ്. തവിൽ - യുവകലാ പ്രതിഭമാരായ കിളിരൂർ വിശാഖ്, അയ്മനം രോഹിത്. ഉച്ചയ്ക്ക് 1.00ന് ഉത്സവബലിദർശനം. വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി. സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. ദീപാരാധന, ദീപക്കാഴ്ച. രാത്രി 8.00ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങിൽ രാവിലെ 11.00ന് സ്വസ്തി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള. വൈകുന്നേരം 4.45ന് കൈകൊട്ടിക്കളി, 6.45ന് കൂടിയാട്ടം. കഥ - ശൂർപ്പണഖാങ്കം. അവതരണം - കൂടിയാട്ടം കലാമണ്ഡലം മേധാവി ഡോ. കനകകുമാറിൻ്റെ നേതൃത്വത്തിൽ ആത്മനിവേദനം കലാസാംസ്കാരിക വേദി കുടമാളൂർ. 8.30ന് പരിപ്പ് ഗുരുവന്ദന സോപാന സമിതിയുടെ ഭക്തിഗാനാമൃതം.
അഞ്ചാം ഉത്സവദിവസമായ ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 8.00ന് ശ്രീബലി. സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. നാദസ്വരം - നാദലയ ക്ഷേത്രശ്രീ വെച്ചൂർ ആർ. കണ്ണൻ, യുവകലാപ്രതിഭ ടി.വി. പുരം പ്രവീൺ. തവിൽ- ക്ഷേത്രശ്രീ സംഗീതലയവാദ്യ പ്രതിഭ തിടനാട് സന്തോഷ് കുമാർ, ലയ വാദ്യപ്രതിഭ ചെങ്ങളം അനീഷ് കുമാർ. ഉച്ചയ്ക്ക് 1.00ന് ഉത്സവബലിദർശനം, വൈകുന്നേരം 5.30 മുതൽ കാഴ്ചശ്രീബലി. സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. തുടർന്ന് ദീപാരാധന ദീപക്കാഴ്ച. രാത്രി 8.00ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങിൽ രാവിലെ 11.00ന് തിരുനക്കര ശ്രീശങ്കര അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം 6.00ന് കേളികൊട്ട്. 6.45ന് കുഞ്ഞരിത്താളം - കുരുന്നുകളുടെ കലാവിരുന്ന്. 7.45ന് ശ്രീമതി അഞ്ജു വിജയന്റെ സംഗീതക്കച്ചേരി. 9.00 മുതൽ കഥകളി. കഥ -അംബരീഷചരിതം. അവതരണം നാട്യമണ്ഡലം, കുടമാളൂർ.
അഞ്ചാം പുറപ്പാട് ദിവസമായ ഏപ്രിൽ 30 രാവിലെ 8.00ന് ശ്രീബലി. സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം. നാദസ്വരം - നാദസ്വരവിദ്വാൻ ക്ഷേത്രശ്രീ പരിപ്പ് വിനോദ് കുമാർ, യുവകലാപ്രതിഭ കിളിരൂർ അഖിൽ. തവിൽ - കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാൻ സേലം വേണുഗോപാൽ, ഇളംതെൻട്രൽ തിടനാട് അനു വേണുഗോപാൽ. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം, വൈകുന്നേരം 5.30 മുതൽ കാഴ്ചശ്രീബലി, സേവ, ദീപാരാധന. നാദസ്വരം -പരിപ്പ് വിനോദ് കുമാർ & പാർട്ടി. പഞ്ചവാദ്യം - കുമാരനല്ലൂർ സജേഷ് മാരാർ & പാർട്ടി. മയൂരനൃത്തം - കൃഷ്ണ കട്ടപ്പന. വെളുപ്പിന് ഒരു മണിക്ക് പുറപ്പാട് എഴുന്നള്ളിപ്പ്. തിരുവരങ്ങിൽ രാവിലെ 11.30ന് ഓട്ടൻതുള്ളൽ. കഥ - കല്യാണ സൗഗന്ധികം. അവതരണം- പാലാ സന്തോഷ്. രാത്രി 9.00ന് ചാക്യാർ കൂത്ത്. അവതരണം- നേപത്യ ശ്രീഹരി ചാക്യാർ. കഥ - പാഞ്ചാലി സ്വയംവരം. 9.30ന് ടീം നിള മാന്നാനം അവതരിപ്പിക്കുന്ന വട്ടക്കളി.
പള്ളിവേട്ട ദിവസമായ മെയ് ഒന്നിന് രാവിലെ 8.00ന് ശ്രീബലി. സ്പെഷൽ നാദസ്വരം - ക്ഷേതശ്രീ പരിപ്പ് വിനോദ് കുമാർ & പാർട്ടി. സ്പെഷൽ ചെണ്ടമേളം - അയ്മനം സുജയ് & പാർട്ടി. ഉച്ചയ്ക്ക് ഒരുമണിക്ക് ഉത്സവബലിദർശനം. വൈകുന്നേരം 5.30 മുതൽ കാഴ്ചശ്രീബലി, സേവ, ദീപാരാധന. സ്പെഷൽ നാദസ്വരം - നാദസ്വര കലാനിധി നാദലയ ജ്യോതി മരുത്തോർവട്ടം ബാബു, യുവ കലാപ്രതിഭ വടവാതൂർ അജയ് കൃഷ്ണൻ. തവിൽ - ലയവാദ്യ കലാചാര്യ കാഞ്ചികാമകോടിപീഠം ആസ്ഥാന വിദ്വാന്മാരായ ഓച്ചിറ വി. ഭാസ്കർ, തുറവൂർ രാജ്കുമാർ, യുവകലാപ്രതിഭ ഓച്ചിറ മനീഷ്ചന്ദ്. സ്പെഷ്യൽ പഞ്ചാരിമേളം - ഒളശ്ശ സനൽകുമാർ & പാർട്ടി. കൃഷ്ണ കട്ടപ്പന അവതരിപ്പിക്കുന്ന മയൂരനൃത്തം. രാത്രി 12.00ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. തിരുവരങ്ങിൽ രാവിലെ 11.00ന് സർഗ്ഗവേദി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. രാത്രി 9.00ന് നൃത്യശ്രീ സ്കൂൾ ഓഫ് ഡാൻസ് എറണാകുളം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.
ആറാട്ട് ദിവസമായ മെയ് രണ്ട് വെള്ളിയാഴ്ച രാവിലെ 7.00ന് പള്ളിയുണർത്തൽ, പള്ളിക്കുറുപ്പ് ദർശനം, അഭിഷേകം, ശ്രീലകപൂജകൾ, ചതുശ്ശത നിവേദ്യം. 11.00ന് സമ്പൂർണ്ണ ചതുശ്ശതം. ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ .വൈകുന്നേരം 5.30ന് ആറാട്ട് ബലി, 6.00ന് ആറാട്ട് എഴുന്നള്ളിപ്പ്. സ്പെഷൽ പഞ്ചവാദ്യം - കുമാരനല്ലൂർ അരുൺ & വെന്നിമല ഉണ്ണികൃഷ്ണ മാരാർ. കൃഷ്ണ കട്ടപ്പനയുടെ മയൂരനൃത്തം, ആകാശ വർണ്ണ വിസ്മയം. വെളുപ്പിന് ഒരു മണിക്ക് ആറാട്ട് എതിരേൽപ്പ്. സ്പെഷ്യൽ നാദസ്വരം - മരുത്തോർവട്ടം ബാബു & പാർട്ടി. 4.30ന് വലിയ കാണിക്ക, കൊടിയിറക്ക്, ആകാശ വർണ്ണവിസ്മയം. തിരുവരങ്ങിൽ രാവിലെ 11 30ന് കരോക്കെ ഗാനമേള അവതരണം- എഎംവി ഓർക്കസ്ട്ര, അയ്മനം. വൈകുന്നേരം 7.00ന് നാദസ്വരക്കച്ചേരി - മരുത്തോർവട്ടം ബാബു & പാർട്ടി. രാത്രി 8.00ന് കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന നൃത്തനാടകം - നികുംഭില.
0 Comments