Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡി.സി. കിഴക്കെമുറിയുടെ പത്നി പൊന്നമ്മ ഡി.സി. അന്തരിച്ചു.

ഡി.സി. കിഴക്കെമുറിയുടെ പത്നി പൊന്നമ്മ ഡി.സി. അന്തരിച്ചു.
കോട്ടയം: മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ ഡിസി ബുക്സിന്റെ സ്ഥാപകനുമായിരുന്ന ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ (90) അന്തരിച്ചു. 
         വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.
       രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്സിൻ്റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്കൂളിലെ അദ്ധ്യാപികയായിരുന്നു. 1963 ആഗസ്റ്റ് 26നാണ് ഡിസി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974ൽ ഡിസി കിഴക്കെമുറി ഡിസി ബുക്സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മയായിരുന്നു. തകഴി, ബഷീർ, സി.ജെ. തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ, സാമൂഹിക സാംസ്കാരിക രം​ഗത്ത് സജീവമായിരുന്നു. ഡിസി കിഴക്കേമുറിക്ക് ലഭിച്ച മരണാനന്തര പത്മഭൂഷൻ ബഹുമതി രാഷ്ട്രപതി കെ.ആർ. നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മയായിരുന്നു.            ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി.പി. ഐസക്കിൻ്റെയും റേച്ചലിൻ്റെയും ഇളയ പുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം. മക്കൾ: താര, മീര, രവി ഡിസി (ഡിസി ബുക്സ്). മരുമക്കൾ: ജോസഫ് സത്യദാസ് (സിംഗപ്പൂർ സ്ട്രെയ്റ്റ് ടൈംസ് സീനിയർ എഡിറ്റർ), അനിൽ വർഗീസ് (ബിസിനസ്), രതീമ (എക്സിക്യുട്ടീവ് ഡയറക്ടർ, ഡിസി ബുക്സ്).

Post a Comment

0 Comments

Ad Code

Responsive Advertisement