Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീഗുരുവായൂരപ്പന് വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ.

ശ്രീഗുരുവായൂരപ്പന് വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ.
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. ഇന്നലെ രാവിലെ ആയിരുന്നു സ്കൂട്ടറുകളുടെ സമർപ്പണം. 
        ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി. ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ആയ ടിവിഎസ് ഐ ക്യൂബാണ് വഴിപാടായി ഗുരുവായൂരപ്പന് സമർപ്പിച്ചത്. ടിവിഎസ് മോട്ടോർ കമ്പനിക്ക് വേണ്ടി തൃശൂരിലെ ഡീലറായ എഎജെ സെഞ്ച്വറി ടിവിഎസ് ആണ് വാഹനങ്ങൾ സമർപ്പിച്ചത്. ഒരു സ്കൂട്ടറിന് 1,20,659 വില വരും. ചടങ്ങിൽ പർച്ചേസ് ഡിഎ കെ.എസ്. മായാദേവി, മാനേജർ വി.സി. സുനിൽകുമാർ എന്നിവർ സന്നിഹിതരായി.

Post a Comment

0 Comments

Ad Code

Responsive Advertisement