Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം.

നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം.
കൊച്ചി: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതുമായി  ബന്ധപ്പെട്ട് ഏപ്രിൽ 26 ശനിയാഴ്ച കായംകുളം - എറണാകുളം ടൗൺ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്. 

പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ

1, തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് 2025 ഏപ്രിൽ 26ന് 18.05ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. കായംകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയിൽ വഴിതിരിച്ചുവിട്ട് ആലപ്പുഴ വഴിയായിരിക്കും യാത്ര. ചെങ്ങന്നൂരിലും കോട്ടയത്തുമുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും താത്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

2, ഏപ്രിൽ 26ന് 18.40 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴിതിരിച്ചു വിട്ട് ആലപ്പുഴ വഴി സർവ്വീസ് നടത്തും.  മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളിൽ അധിക താത്കാലികമായി അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. 

3, ഏപ്രിൽ 26ന് 20.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക താത്കാലികമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

4, ഏപ്രിൽ 26ന് 20.30 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ - മധുരൈ ജംഗ്ഷൻ അമൃത എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും.  മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ 

1, 2025 ഏപ്രിൽ 26ന് മധുര ജംക്ഷനിൽ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര ജംക്ഷൻ - ഗുരുവായൂർ എക്സ്പ്രസ് കൊല്ലം ജംക്ഷനിൽ സർവ്വീസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും. 

2, ഗുരുവായൂരിൽ നിന്ന് രാവിലെ 05.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16328 ഗുരുവായൂർ - മധുര ജംക്ഷൻ എക്സ്പ്രസ് 2025 ഏപ്രിൽ 27ന് ഉച്ചയ്ക്ക് 12.10ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement