Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. 
        പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും എതിർപ്പിനിടെയാണ് പരിഷ്കരിച്ച വഖഫ് ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നില്‍ക്കെ കാര്യോപദേശക സമിതി യോഗത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടത്. വിവിധ പാർട്ടികള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് ഇന്ന് സഭയില്‍ ഹാജരാകാനായി ത്രീ ലൈൻ വിപ്പ് നല്‍കിയിട്ടുണ്ട്. 
      ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്താനാണ് ഐഎൻഡിഐഎ സഖ്യത്തിന്റെ തീരുമാനം. ഇന്ന് സഭാ നടപടികള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാരുടെ യോഗം രാഹുല്‍ ഗന്ധി വിളിച്ചു. ഇന്നലെ കെ.സി. വേണുഗോപാലിന്റെ വസതിയില്‍ യുഡിഎഫ് എംപിമാരുടെ യോഗം ചേർന്നിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement