Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് തുടക്കം.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് തുടക്കം.
തിരു.: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും. 
         10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയ്യാറാക്കുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട. വാദ്യഘോഷങ്ങളില്ലാതെ പടിഞ്ഞാറേനട വഴി ശ്രീപദ്മനാഭ സ്വാമിയേയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയേയും നരസിംഹ മൂർത്തിയേയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കില്‍ അമ്പെയ്ത് വേട്ട നിർവ്വഹിച്ചശേഷം വാദ്യഘോഷങ്ങളോടെ മടങ്ങും. 11ന് വൈകുന്നേരം 5ന് പടിഞ്ഞാറേനട വഴി ആറാട്ടുഘോഷയാത്ര ആരംഭിക്കും. ശംഖുംമുഖം ആറാട്ടുകടവിലെ പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങളെ സമുദ്രത്തില്‍ ആറാടിക്കും. 
         ഇന്ന് രാത്രി 8.30ന് സിംഹാസന വാഹനത്തില്‍ ഉത്സവ ശ്രീബലി നടക്കും. നാളെ അനന്ത വാഹനത്തിലും വെള്ളിയാഴ്ച കമല വാഹനത്തിലും 5ന് പല്ലക്കിലും 6ന് ഗരുഡവാഹനത്തിലും 7ന് ഇന്ദ്രവാഹനത്തിലും 8ന് പല്ലക്കിലും 9ന് ഗരുഡവാഹനത്തിലുമാണ് ഉത്സവശ്രീബലി എഴുന്നള്ളത്ത്. 10ന് ഗരുഡവാഹനത്തിലാണ് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കുക. ഉത്സവദിനങ്ങളില്‍ കിഴക്കേനട, തുലാഭാര മണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളില്‍ കലാപരിപാടികളും അരങ്ങേറും.

Post a Comment

0 Comments

Ad Code

Responsive Advertisement