Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല നട തുറന്നു, തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം.

ശബരിമല നട തുറന്നു, തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം.
 ചിത്രം: കടപ്പാട്
ശബരിമല: ഉത്സവത്തിനും മേട വിഷുവിനോടനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട തുറന്നു. വൈകുന്നേരം 4 മണിക്ക് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന്  ദീപം തെളിയിച്ചു. ശേഷം  പതിനെട്ടാംപടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. 
         നാളെ രാവിലെ 9.45നും 10.45നും മധ്യേയുള്ള  ശുഭമുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ തിരുവുത്സവത്തിന് കൊടിയേറും. ഏപ്രിൽ 11ന് പമ്പാ നദിയിൽ ആറാട്ട് നടക്കും. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement