Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച്‌ കൊലപ്പെടുത്തി.

ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച്‌ കൊലപ്പെടുത്തി.
തൃശ്ശൂർ: ആനന്ദപുരത്ത് ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. ഷാപ്പില്‍ മദ്യപിച്ചുണ്ടായ തർക്കത്തിന്റെ ഒടുവിലാണ് കൊലപാതകം. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്‌ണൻ (29) ആണ് മരിച്ചത്. പ്രതി വിഷ്ണു പോലീസ് പിടിയിലായി.
      ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം നടന്നത്. യദുകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ ചാലക്കുടി ഡിവൈഎസ്പി സുമേഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ആനന്ദപുരത്തെ പാടത്തിനടുത്തുള്ള മരുന്നു കമ്പനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്. അനിയനെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement