Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു.

പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു.
ന്യൂഡൽഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. വര്‍ദ്ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
        പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ സിലിണ്ടറിന് 500 രൂപയില്‍ നിന്ന് 550 രൂപയായി ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന്‍റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി ഉയർന്നു.
          രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement