Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.

ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.

കോട്ടയം: എംസി റോഡിൽ കോട്ടയം നാട്ടകം പോളിടെക്നിക് കോളജിന് മുന്നിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പ് ഡ്രൈവർ തൊടുപുഴ മണക്കാട് സ്വദേശിയാണ് മരിച്ച ഒരാൾ. മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്. വാഹനത്തിൽ ഉണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ രണ്ട് അസം സ്വദേശികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
       ബാംഗ്ലൂരിൽ നിന്നും പള്ളത്തേയ്ക്ക് വരകയായിരുന്ന വിആർഎൽ ലോജിസ്റ്റിക്ക്സിൻ്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ നാട്ടകം പോളിടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ലോറിയിൽ എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് ലോറി ഇടിയ്ക്കുകയായിരുന്നു. ദിശ തെറ്റി കയറി വന്ന ജീപ്പ്, ലോറിയുടെ മുന്നിൽ ഇടിച്ച് മുൻഭാഗം പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇൻ്റീരിയർ വർക്ക് എടുത്ത് ജോലി ചെയ്യുന്ന ജീവനക്കാരാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തെ തുടർന്ന് റോഡിൽ കുടുങ്ങിയ ലോറിയും ജീപ്പും ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് നീക്കിയത്. റോഡിൽ വീണ ഓയിലും ഡീസലും കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം കഴുകി വൃത്തിയാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement