Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും, മൂന്നാം വട്ടവും എല്‍ഡിഎഫ് സര്‍ക്കാര്‍ വരും : എം.എ. ബേബി.

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും, മൂന്നാം വട്ടവും എല്‍ഡിഎഫ് സര്‍ക്കാര്‍ വരും : എം.എ. ബേബി.
ചെന്നൈ: കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. മൂന്നാം വട്ടവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കും. ജനങ്ങള്‍ അതിന് തയ്യാറെടുത്തു കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി.
        മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ തമിഴ്‌നാട് രാജ്യത്തിന് ആകെ മാതൃകയാണ്. മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ സ്റ്റാലിന് അഭിനന്ദനം. ഗവര്‍ണ്ണര്‍ക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാര്‍ഹമെന്നും ബേബി പറഞ്ഞു. സംസ്ഥാന - കേന്ദ്ര ബന്ധത്തില്‍ തമിഴ്‌നാട് നേടിയത് പ്രധാനപ്പെട്ട വിജയമാണ്. എഐഎഡിഎംകെ - ബിജെപി സഖ്യം അവസരവാദത്തിന്റെ ഭാഗമാണ്. വഖഫ് ഭേദഗതിക്ക് എതിരെ നിന്ന് എഐഎഡിഎംകെ ഇപ്പോള്‍ ബിജെപിക്ക് കൈ കൊടുക്കുന്നു എന്നും അദ്ദേഹം വിമര്‍ശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement