Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും.
കോട്ടയം: കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. ഇന്ന് രാവിലെ 9ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാച്ഛാദനകർമ്മം നിർവ്വഹിക്കും. 
       കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക കലാമന്ദിരത്തിനു സമീപം കോട്ടയം പള്ളിപ്പുറത്തുകാവിനു മുന്നിലെ അരയാലിൻ ചുവട്ടിലാണ് പ്രതിമയുടെ സ്ഥാനം. മാന്നാർ രതീഷാണ് ശിൽപി. അഞ്ച് മാസം കൊണ്ട് പണി പൂർത്തിയാക്കിയ പ്രതിമയ്ക്ക് 450 കിലോഗ്രാം ഭാരവും ഏഴടി ഉയരവും ഉണ്ട്.
       കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റും പള്ളിപ്പുറത്തുകാവ് ദേവസ്വവും കൊട്ടാരത്തിൽ കുടുംബാംഗങ്ങളും ചേർന്നാണ് പ്രതിമ ഒരുക്കിയത്. രാവിലെ 9.30ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഗവർണർ മുഖ്യാതിഥി ആകും. 
          മലയാള സാഹിത്യ പരിപോഷണത്തിന് ആയുഷ്കാലം പ്രയത്നിച്ച എഴുത്തുകാരനും മലയാളത്തിലെ ഉത്കൃഷ്ടകൃതിയായ ഐതിഹ്യമാലയുടെ രചയിതാവുമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. കവി, ഗദ്യകാരൻ, പണ്ഡിതൻ, പത്രപ്രവർത്തകൻ, വൈദ്യശാസ്ത്ര നിപുണൻ, അദ്ധ്യാപകൻ, അനുഷ്ഠാന കലയായ തീയ്യാട്ടു കലാകാരൻ, സാഹിത്യ പ്രവർത്തകൻ തുടങ്ങി നിലകളിൽ പ്രവർത്തിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement