Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാട്ടർ അതോറിട്ടിക്ക് നൽകിയ കുടിശ്ശിക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കണമെന്ന് ഐഎൻടിയുസി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാട്ടർ അതോറിട്ടിക്ക് നൽകിയ കുടിശ്ശിക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കണമെന്ന് ഐഎൻടിയുസി.
തൊടുപുഴ: തദ്ദേശസ്ഥാപനങ്ങൾ പൊതു ടാപ്പുകളുടെ ഇനത്തിൽ, വാട്ടർ അതോറിട്ടിക്ക് നൽകിയ 719 കോടി രൂപാ, ജീവനക്കാരുടേയും പെൻഷൻകാരുടേയും കുടിശിക ആനുകൂല്യം നൽകുന്നതിന് വിനിയോഗിക്കണമെന്ന്, കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ആവശ്യപ്പെട്ടു.
        എൻപിഎസ് പിൻവലിക്കുക, വാട്ടർ അതോറിട്ടിക്ക് സർക്കാർ നൽകുവാനുള്ള വിവിധ കുടിശ്ശികകൾ അനുവദിക്കുക, ജീവനക്കാരുടേയും പെൻഷൻകാരുടേയും കുടിശ്ശിക ആനുകുല്യങ്ങൾ കൊടുത്തു തീർക്കുക, യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി നിലവിലുള്ള രീതിയിൽ തുടരുക, സ്വകാര്യവൽക്കരണ വായ്പാ നയങ്ങളും ജൽജീവൻ മിഷനു വേണ്ടി 12,000 കോടി രൂപ വായ്പ എടുക്കുന്നതും ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻറ്റിയുസി) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിൻ്റെ ഭാഗമായി, തൊടുപുഴ ഡിവിഷൻ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ, സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉത്ഘാടനം ചെയ്തു. ഷൈജു റ്റി.എസ്. മുഖ്യപ്രഭാഷണം  നടത്തി. ജൽജീവൻ മിഷനു വേണ്ടി കോടികൾ ചെലവഴിച്ചിട്ടും പദ്ധതി പൂർണ്ണപരാജയമാണ്. കൊടുത്തിരിക്കുന്ന 25 ലക്ഷത്തോളം കണക്ഷനുകളിൽ ആവശ്യത്തിന് വെള്ളം എത്തിക്കാതെ പദ്ധതി അവതാളത്തിലായ സാഹചര്യത്തിലും സംസ്ഥാന വിഹിതം 12,000 കോടി രൂപ കണ്ടെത്താൻ വാട്ടർ അതോറിട്ടിയെ പണയപ്പെടുത്തി വീണ്ടും വായ്പ എടുക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് റ്റി.എം. ആസാദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണയിൽ, ജില്ലാ സെക്രട്ടറി മുഹമ്മദ് നൈസാം, സംഘടനാ ഭാരവാഹികളായ ബിനു സി.പി., ജിജു ജോൺ, സെബി എം. ജോർജ്ജ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement