Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു.

വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു.
കോഴിക്കോട്: വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവൻപൊയില്‍ എടക്കോട്ട് വി.പി. മൊയ്തീൻകുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13) ആണ് മരിച്ചത്.
       വൈകുന്നേരം നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ് ഷോക്കേറ്റത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് കോഴിക്കോടുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
        കരുവൻപൊയില്‍ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഫാത്തിമയാണ് മാതാവ്. ഉവൈസ് നൂറാനി, അബ്ദുല്‍ മാജിദ്, ഹന്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement