Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ പ്രവൃത്തി; 103.3 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭയുടെ അംഗീകാരം.

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ പ്രവൃത്തി; 103.3 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭയുടെ അംഗീകാരം.
തിരു.: ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്തുള്ള അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കുക എന്ന പ്രധാന പ്രവൃത്തികൾക്കായി ക്ഷണിച്ച ടെണ്ടറിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 103,31,74,743 രൂപയുടെ ടെണ്ടറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് തയ്യാറാക്കിയ 150.73 കോടി രൂപയുടെ പദ്ധതി ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടില്‍ നിന്നും ലോണ്‍ മുഖാന്തരമാണ് നടപ്പിലാക്കുന്നത്. 
        ഐ.ഐ.റ്റി. മദ്രാസ് മുഖാന്തരം നടത്തിയ പഠനങ്ങള്‍ പ്രകാരമാണ് അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടുകളും മറ്റ് ഭൗതിക സൗകര്യങ്ങളും പദ്ധതി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ചത്.  തെക്കും വടക്കും പുലിമുട്ടുകളുടെ നീളം കൂട്ടൽ, വാർഫ്, ആക്ഷൻ ഹാൾ, ലോഡിംഗ് ഏരിയ, ലോക്കർ മുറികൾ, ടോയ്ലെറ്റ് ബ്ലോക്ക്, ജലവിതരണ സംവിധാനം, ഡ്രെയിനേജ് സംവിധാനം, ഐസ് പ്ലാന്റ്, ഡ്രെഡ്ജിംഗ് & റിക്ലമേഷൻ, വൈദ്യുതീകരണ പ്രവൃത്തികൾ, പ്രഷർ വാഷർ ആന്റ് ക്ലീനിംഗ് എക്യൂപ്മെന്റ് എന്നീ പ്രവൃത്തികളാണ് അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്ത് നടപ്പിലാക്കുന്നത്. ഇതിലെ ചില പ്രവൃത്തികള്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട് കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട പ്രധാന ഘടകമായ പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കുക എന്ന പ്രവൃത്തിയ്ക്കായി ക്ഷണിച്ച ടെണ്ടറാണ് ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ചത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement