Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മേയ് 18ന് കേരളത്തില്‍.

ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മേയ് 18ന് കേരളത്തില്‍.
ശബരിമല: ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മേയ് 18ന് കേരളത്തില്‍ എത്തുമെന്ന് സൂചന. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
        18,19 തീയതികളില്‍ രാഷ്ട്രപതി കേരളത്തിലുണ്ടാകുമെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം. ഔദ്യോഗിക അറിയിപ്പ് 2 ദിവസത്തിനുള്ളിൽ ഉണ്ടാവും. കോട്ടയം കുമരകത്ത് ആയിരിക്കും രാഷ്ട്രപതി തങ്ങുക എന്നാണ് റിപ്പോര്‍ട്ട്. പാലാ സെൻ്റ് തോമസ് കോളേജ് ജൂബിലിയുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിലും രാഷ്ട്രപതി പങ്കെടുക്കും. 
        രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും. മേയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ശബരിമലയില്‍ മരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement