Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യമന്ത്രിയ്ക്ക് ഇന്ന് 80-ാം ജന്മദിനം.

മുഖ്യമന്ത്രിയ്ക്ക് ഇന്ന് 80-ാം ജന്മദിനം.
തിരു.: മുഖ്യമന്ത്രി പിണറായി വിജയന്‍റെ 80-ാം ജന്മദിനം ഇന്ന്. ജന്മദിനം 1945 മേയ് 24നാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച്‌ 21നാണ് അദ്ദേഹത്തിൻ്റെ ജന്മദിനം.
       2016ല്‍ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്‍റെ തലേദിവസമായിരുന്നു തൻ്റെ പിറന്നാള്‍ ദിനം സംബന്ധിച്ച സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. ഇന്നലെയാണ് നിലവിലെ സ‍‌‍ർക്കാരിന്‍റെ നാലാം വാ‍‌ർഷികാഘോഷ പരിപാടികള്‍ സമാപിച്ചത്. 
        ഇന്ന് മുതല്‍ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് 9 വർഷം പൂർത്തിയാകുകയാണ്. പതിവുപോലെ ഇക്കുറിയും ആഘോഷങ്ങളൊന്നുമില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement