Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാരതവുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി.

ഭാരതവുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി.
ഇസ്ലാമാബാദ്: ഭാരതവുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. നരേന്ദ്രമോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഷെഹ്ബാസിന്റെ പ്രസ്താവന. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ പ്രശ്നം പരിഹരിക്കുന്നതും ഉൾപ്പെടുമെന്നും ഷെഹ്ബാസ് കൂട്ടിച്ചേർത്തു.
       അതിർത്തിയിൽ വെടിനിർത്തൽ നിലവിൽ വന്ന ശേഷവും ഭാരതം കടുത്ത നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഷെഹബാസ് നിലപാടറിയിച്ചത്. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധമന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിന്ധു എന്നിവരും ഷെഹ്ബാസിനൊപ്പം വ്യോമതാവളത്തിൽ എത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement