Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫ്ലോർ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവ് മരിച്ചു.

ഫ്ലോർ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവ് മരിച്ചു.
മലപ്പുറം: ഫ്ലോർ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവ് മരിച്ചു. ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്റഫിന്റെ മകൻ അജ്‌നാസ് (23) ആണ് മരിച്ചത്. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിൽ ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇവിടുത്തെ ജീവനക്കാരനാണ് അജ്‌നാസ്. കഴിഞ്ഞ ദിവസം രാത്രി പത്തിന് അരിച്ചാക്കുകൾ നിറച്ച് ലിഫ്റ്റ് ഉയർത്തുന്നതിനിടെ ആയിരുന്നു അപകടം. പത്ത് മീറ്ററോളം ഉയരത്തിൽ നിന്ന് രണ്ട് ചാക്ക് അരിയടക്കമാണ് വീണത്. ആദ്യം മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement