Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മറുനാടൻ മലയാളി ഷാജൻ്റെ അറസ്റ്റ്; പൊലീസ് നടപടി മനുഷ്യാവകാശ ലംഘനമെന്ന് ഐഎഫ്ഡബ്ല്യുജെ.

മറുനാടൻ മലയാളി ഷാജൻ്റെ അറസ്റ്റ്; പൊലീസ് നടപടി മനുഷ്യാവകാശ ലംഘനമെന്ന് ഐഎഫ്ഡബ്ല്യുജെ.
തിരു.: ലോക മാധ്യമസ്വാതന്ത്ര്യദിനം നാടെങ്ങും ആഘോഷിക്കവേ, മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ പൊലീസ് പിടികൂടിയ നയം നിയമവാഴ്ചക്ക് എതിരാണെന്ന് ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്  (ഐഎഫ്ഡബ്ല്യുജെ) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഷാജന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മനുഷ്യാവകാശം ലംഘിക്കാതെ പോലീസിന് നടപടികള്‍ സ്വീകരിക്കാം. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പറയുന്ന ഭരണകൂടം ഒരു മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി അതിക്രമിച്ച് പിടികൂടുന്നത് ന്യായീകരിക്കാനാവില്ല. ഷാജനെതിരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള അറസ്റ്റ് നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് ഷാജനെ കസ്റ്റഡിയിലെടുത്ത്. ഇത്തരം മാധ്യമവേട്ടകളെ അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിക്ഷേധം ഉണ്ടാകുമെന്നും യോഗം അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ട്രഷറർ എ. അബൂബക്കർ, ചെമ്പകശേരി ചന്ദ്രബാബു  തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement