Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് യാത്രികനായ യുവാവ് കാറിടിച്ച് മരിച്ചു.

ബൈക്ക് യാത്രികനായ യുവാവ് കാറിടിച്ച് മരിച്ചു.
പത്തനംതിട്ട: ബൈക്ക് യാത്രികനായ യുവാവ് കാറിടിച്ച് മരിച്ചു. ഓമല്ലൂർ പുത്തൻപീടിക നോർത്ത് കൊച്ചുമുറിയിൽ ജോബിൻ വർഗീസ് (31) ആണ് മരിച്ചത്. ജോബിന്റെ ഒപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശി സുബിനെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലേവെട്ടിപ്രം കൊന്നമൂട് ജംഗ്ഷനിൽ ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. നഗരത്തിൽ നിന്ന് കടമ്മനിട്ട ഭാഗത്തേക്ക് പോയ ബൈക്കിൽ പുറകെ വന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ വൈദ്യുതത്തൂണിൽ ഇടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന വടശേരിക്കര സ്വദേശികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ് ഡ്രൈവർ ആണ് മരിച്ച ജോബിൻ. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement