Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാരതം തിരിച്ചടി തുടങ്ങി. പാക്ക് ഭീകരകേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തു.

ഭാരതം തിരിച്ചടി തുടങ്ങി. പാക്ക് ഭീകരകേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തു.
ന്യൂഡൽഹി: ഭാരതം തിരിച്ചടി തുടങ്ങി. പാക്ക് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ മിസൈൽ ആക്രമണത്തിൽ തകർത്തു. പാകിസ്താനിൽ 12 ഭീകരർ കൊല്ലപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ ഉന്നത വൃത്തങ്ങൾ
         ആക്രമണം ഇന്നു പുലർച്ചെ 1.44ഓടെ ആയിരുന്നു. ഭീകര ആക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിലാണ് ഭാരത സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം നടന്നത്. 
        12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഇന്നു പുലർച്ചെ 1.44 ഓടെ നമ്മുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിട്ട ദൗത്യമാണ് നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു റിപ്പോർട്ടുകൾ. 
        സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ലഷ്കറെ തയിബയുടെ ആസ്‌ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. ആക്രമണത്തിനു പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു. ആക്രമണം പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement