Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു.

കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. 
കോട്ടയം: കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. ഈരാറ്റുപേട്ട തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവൺമെൻറ് എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. 
        പുലർച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മേൽക്കൂര പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ഓടുകൾ പൂർണ്ണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി. രണ്ട് തൂണുകൾക്കും തകരാർ സംഭവിച്ചതോടെ കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിടം തകർന്നതോടെ പുതിയ അദ്ധ്യായന വർഷവും പ്രതിസന്ധിയിൽ ആയി. 
      ഈ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ നിലയിലാണ്. എത്രയും വേഗം സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ റിജു പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement