Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടി സണ്ണി ജോസഫ്.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടി സണ്ണി ജോസഫ്.
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടി നിയുക്ത കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
       ഉമ്മൻ‌ ചാണ്ടിയുടെ അനുഗ്രഹം തേടിയാണ് കല്ലറയിൽ വന്നത്. അദ്ദേഹത്തിൻ്റെ ഓർമ്മകൾ പ്രവർത്തനത്തിന് കരുത്ത് പകരും. നന്മയുടെ പാതയിൽ ജനസേവനം നടത്തും. ഐക്യമാണ് പുതിയ ടീമിൻ്റെ പ്രധാന ദൗത്യമെന്നും കല്ലറ സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement