Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപനം.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപനം.
തിരു.: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും. റവന്യൂ മന്ത്രി കെ. രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷനാകും.
       വാര്‍ഷികാഘോഷ സമാപനത്തിന് മുന്നോടിയായി ഇന്നു രാവിലെ 10.30ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാതല യോഗത്തില്‍ വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംവദിച്ചു. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് 
       സമാപന സമ്മേളനത്തില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്‍. അനിലും അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement