Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്തിൻ്റെ പുതിയ ചീഫ് ജസ്റ്റിസായി ബി.ആർ. ഗവായ് ഇന്ന് ചുമതലയേൽക്കും.

രാജ്യത്തിൻ്റെ പുതിയ ചീഫ് ജസ്റ്റിസായി ബി.ആർ. ഗവായ് ഇന്ന് ചുമതലയേൽക്കും.
ന്യൂഡൽഹി: രാജ്യത്തിൻ്റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ബി.ആർ. ഗവായ് ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഇലക്ട്രൽ ബോണ്ട് കേസ്, ബുൾഡോസർ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുൻ കേരളാ ഗവർണ്ണറായിരുന്ന ആർ.എസ്. ഗവായിയുടെ മകനാണ്. ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപൻ കൂടിയാണ് അദ്ദേഹം. 
        ഈ വർഷം നവംബർ 23 വരെ ജസ്റ്റിസ് ബി.ആർ. ഗവായ് ചീഫ് ജസ്റ്റിസായി തുടരും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement