Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സമ്പദ്‌വ്യവസ്ഥ: ജപ്പാനെ മറികടന്ന് ഭാരതം നാലാം സ്ഥാനത്തേയ്ക്ക്.

സമ്പദ്‌വ്യവസ്ഥ: ജപ്പാനെ മറികടന്ന് ഭാരതം നാലാം സ്ഥാനത്തേയ്ക്ക്.
ന്യൂഡൽഹി: ജപ്പാനെ മറികടന്ന് 2025ൽ ഭാരതം അഞ്ചിൽ നിന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ഐഎംഎഫ് റിപ്പോർട്ട്. പുതിയ ലോകസാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 
       2025-'26 സാമ്പത്തിക വർഷം ഭാരതത്തിൻ്റെ മൊത്തം ആഭ്യന്തര ഉത്പാദനം 4,18,701.7 കോടി ഡോളർ ആകുമെന്നാണ് കണക്കാക്കുന്നത്. ജപ്പാന്റേത് 4,18,543.1 കോടി ഡോളറായിരിക്കുമെന്നും അനുമാനിക്കുന്നു. 2025ൽ ഭാരതത്തിൻ്റെ സാമ്പത്തിക വളർച്ച 6.2 ശതമാനമായിരിക്കുമെന്നാണ് ഇതിൽ അനുമാനിക്കുന്നത്. ജനുവരിയിലെ റിപ്പോർട്ടിലിത് 6.5 ശതമാനം വരെയായിരുന്നു. അമേരിക്കയുടെ പകരച്ചുങ്കമുയർത്തുന്ന അനിശ്ചിതത്വമാണ് ഭാരതത്തിൻ്റെ വളർച്ചാ അനുമാനം കുറയ്ക്കാൻ ഐഎംഎഫിനെ പ്രേരിപ്പിച്ച ഘടകം. വരും വർഷങ്ങളിൽ ജർമ്മനിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കു കടക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement