Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു.

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ട്രക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. റംബാൻ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമിത് കുമാർ, സുജിത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
       ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയപാത 44ലൂടെ പോകുകയായിരുന്ന വാഹന വ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്. രാവിലെ 11.30ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണസേന, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിൽ സഞ്ചരിച്ചിരുന്ന മൂന്ന് സൈനികർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.  ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മലയിടുക്കിൽ നിന്ന് സൈനികരുടെ മൃതദേഹങ്ങൾ പുറത്തെടുത്തെടുത്തെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ സൈനിക വാഹനം പൂർണ്ണമായും തകർന്നിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement