Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ച് നവവധു മരിച്ചു.

സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ച് നവവധു മരിച്ചു.
ആലപ്പുഴ: അരൂർ ദേശീയപാതയിൽ സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ച് നവവധു മരിച്ചു. ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
     ആലപ്പുഴ ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലയിലെ ഉയരപ്പാത നിര്‍മ്മാണം നടക്കുന്നയിടത്താണ് ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ആണ് അപകടമുണ്ടായത്. തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്‌തേര്‍ (27) ആണ് മരിച്ചത്. ആറു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
       ട്രെയിലര്‍, ജോമോന്‍ ഓടിച്ച സ്‌കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്ന് പിന്‍ സീറ്റിലായിരുന്ന എസ്‌തേര്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് തൽക്ഷണം എസ്തേറിന് ജീവന്‍ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement