Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗ്ഗ പഠനം.

സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗ്ഗ പഠനം.
തിരു.: സ്കൂൾ തുറന്നാൽ രണ്ട് ആഴ്ച  പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരി മുതൽ പൊതുമുതൽ നശിപ്പിക്കൽ വരെയുള്ള സാമൂഹിക വിപത്തുകളിൽ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഇതിനായി പൊതുമാർഗ്ഗരേഖ ഉണ്ടാക്കി അദ്ധ്യാപകർക്ക് രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
       ജൂൺ രണ്ടിന് പതിവു പോലെ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
         ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതൽ നശിപ്പിക്കൽ, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റൽ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂൺ രണ്ടു മുതൽ രണ്ടാഴ്‌ച ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകാർക്കും ജൂലായ് 18 മുതൽ ഒരാഴ്ച ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുമാണ് ക്ലാസ്.

Post a Comment

0 Comments

Ad Code

Responsive Advertisement